കൊല്ലം: ജാർഖണ്ഡിൽ 2013 ജനുവരി ഏഴിന് നക്സൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഇട്ടിവ വയല കോവൂർ സുധീഷ് ഭവനിൽ ഹവിൽദാർ എം.പി. സുധീഷ് കുമാറിനായി നിർമ്മിച്ച സ്മാരകം വെള്ളിയാഴ്ച നാടിനു സമർപ്പിക്കുമെന്ന് സി.ആർ.പി.എഫിൽ നിന്ന് വിരമിച്ചവരുടെ ചാരിറ്റബിൾ ട്രസ്റ്റായ വേണാട് ജവാൻസ് കൊല്ലം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ ടി.എസ്. ഷിഹാബുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. ജവാന്റെ മാതാപിതാക്കളായ ആർ. മുരളീധരൻപിള്ളയെയും വി. പ്രശോഭനകുമാരിയെയും പള്ളിപ്പുറം സി.ആർ.പി.എഫ് ഡി.ഐ.ജി പി എസ്. രാധാകൃഷ്ണൻ നായർ ആദരിക്കും.
സെക്രട്ടറി ജി. ജയകുമാർ, ട്രഷററർ ആർ. അനന്തകൃഷ്ണൻ, പ്രദീപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |