SignIn
Kerala Kaumudi Online
Friday, 19 April 2024 5.51 AM IST

ബിന്ദു അമ്മിണിയെ മദ്യലഹരിയിൽ ആക്രമിച്ചു,​ ഒരാൾക്കെതിരെ കേസ്,​ മർദ്ദനത്തിന്റെ വീഡിയോ പുറത്തുവിട്ടു

bindu-ammini

കോഴിക്കോട്: വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. . കോഴിക്കോട് ബീച്ചിൽ വച്ചാണ് മദ്യലഹരിയിൽ ഒരാൾ ബിന്ദു അമ്മിണിയെ ആക്രമിച്ചത്. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം കൈയാങ്കളിയിൽ എത്തുകയായിരുന്നുവെന്ന് വെള്ളയിൽ പൊലീസ് പറഞ്ഞു. മർദ്ദന ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ ബിന്ദു അമ്മിണി തന്നെയാണ് പുറത്തുവന്നിട്ടത്. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണി മര്‍ദ്ദിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ആദ്യത്തെ വീഡിയോയില്‍ സ്‌കൂട്ടറില്‍ വന്ന ഒരാളുടെ വീഡിയോ ദൃശ്യങ്ങളാണ്. അടുത്ത വീഡിയോയില്‍ കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുടുത്ത ഇയാള്‍ ബിന്ദു അമ്മിണിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുമാണ് ഉള്ളത്. ഇയാളെ ബിന്ദു അമ്മിണി തിരിച്ചടിക്കുന്നതും വീഡിയോയില്‍ കാണാം. അതിനു ശേഷം ഇയാളുടെ മുണ്ടില്ലാത്ത ദൃശ്യങ്ങളും കാണാം. ഇയാള്‍ അടിക്കുന്നതിനിടയില്‍ ഇയാളുടെ ഫോണ്‍ ബിന്ദു അമ്മിണി വലിച്ചെറിയുന്നതും കാണാം.

മദ്യപിച്ച് തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നും ഫേസ്ബുക്ക് ലൈവില്‍ ബിന്ദു അമ്മിണി പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BINDU AMMINI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.