ജോജു ജോർജിനെ നായകനാക്കി എ.കെ. സാജൻ സംവിധാനം ചെയ്യുന്ന പുലിമട വയനാട്ടിൽ ആരംഭിച്ചു. ജോമോന്റെ സുവിശേഷങ്ങൾ, സഖാവ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിനും പരിചിതയായ തമിഴ്നടി ഐശ്വര്യ രാജേഷ് ആണ് നായിക. ലിജോമോൾ ജോസ് സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബാലചന്ദ്രമേനോൻ, സോന നായർ, ഷിബില, അഭിരാം, റോഷൻ, കൃഷ്ണപ്രഭ, ദിലീഷ് നായർ, അബുസലിം, സംവിധായകൻ ജിയോ ബേബി എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം വേണു. എട്ടുവർഷത്തിനുശേഷം വേണു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം ആണ് പുലിമട. ഒറ്റ ഷെഡ്യൂളിൽ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാവും. ഇങ്ക്ലാബ് സിനിമാസിന്റെ ബാനറിൽ ഡിക്സൺ പൊടുത്താസും സുരാജ് പി. എസും ചേർന്നാണ് നിർമ്മാണം. സംഗീതം, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്. പി. ആർ.ഒ മഞ്ജു ഗോപിനാഥ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |