ജയ്പൂർ: ഇന്ത്യയിലെ ആദ്യ ഒമിക്രോൺ മരണം രാജസ്ഥാനിലെന്ന് സ്ഥിരീകരണം. ഉദയ്പൂർ ലക്ഷ്മിനാരായൺ നഗറിൽ നിന്നുള്ള 73 വയസ്സുകാരനാണു മരിച്ചത്. നേരത്തെ 2021 ഡിസം.31 ന് മഹാരാഷ്ട്രയിൽ നിന്നുള്ള 52കാരനാണ് ആദ്യമായി ഒമിക്രോൺ ബാധിച്ച് മരിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ
ഡിസംബർ 15നാണ് രാജസ്ഥാൻ സ്വദേശിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അന്നു മുതൽ ചികിത്സയിലായിരുന്നു. ഡിസംബർ 21ന് നെഗറ്റീവായി. രണ്ട് ഡോസ് വാക്സിനുമെടുത്തിട്ടുള്ള ഇദ്ദേഹത്തിനു കൊവിഡ് രോഗിയുമായി സമ്പർക്കമോ, യാത്രാ ചരിത്രമോ ഇല്ല. ഡിസംബർ 25നാണ് ജിനോം സീക്വൻസിംഗ് ഫലം പുറത്തുവന്നത്. ആറു ദിവസത്തിനു ശേഷം ഡിസംബർ 31ന് പുലർച്ചെ 3.30ന് മരണം സംഭവിച്ചു.
ഒമിക്രോൺ മരണമായി ഇതു റിപ്പോർട്ട് ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. രാജസ്ഥാൻ ആരോഗ്യ വകുപ്പും ഒമിക്രോൺ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |