SignIn
Kerala Kaumudi Online
Thursday, 25 April 2024 4.37 PM IST

കുളവാഴയിലൂടെ വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പിന് ദേശീയ അംഗീകാരം

sdc

ആലപ്പുഴ: കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ 'ഇന്ത്യ പ്ലാസ്റ്റിക് ചലഞ്ച് ' ഹാക്കത്തോൺ 2021ൽ 'ഐകൊടെക്' എന്ന എസ്.ഡി കോളേജ് വിദ്യാർത്ഥി സ്റ്റാർട്ടപ്പ് വിജയം കരസ്ഥമാക്കി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ബദൽ വസ്തുക്കൾ എന്നതായിരുന്നു ഹാക്കത്തോണിന്റെ വിഷയം. കുളവാഴ ഉപയോഗിച്ച് നഴ്സറി ചട്ടികൾ, അലങ്കാര ചട്ടികൾ എന്നിവ നിർമിക്കുന്നതായിരുന്നു ഇവർ മുന്നോട്ട് വച്ച ആശയം. മന്ത്രാലയത്തിനു വേണ്ടി ക്ലൈമറ്റ് കളക്ടിവ് എന്ന സംഘടനയാണ് മത്സരം സംഘടിപ്പിച്ചത്. ജർമ്മനിയിലെ അന്താരാഷ്ട്ര സുസ്ഥിര വികസന ഗവേഷണ വകുപ്പ് സാങ്കേതിക സഹായങ്ങൾ നൽകി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും 138 അപേക്ഷകളാണ് ഹാക്കത്തോണിലേക്ക് ലഭിച്ചത്. അതിൽ നിന്നും 20 ടീമുകളെ തിരഞ്ഞെടുത്ത് പരിശീലനം നൽകിയ ശേഷമായിരുന്നു അവസാന റൗണ്ട് മത്സരം. ദേശീയ തലത്തിൽ നാല് ടീമുകളാണ് വിജയികളായത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതിനിധികൾ, നിതി ആയോഗ് പ്രതിനിധികൾ, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച യുവസംരംഭകർ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികർത്താക്കൾ.

അനൂപ് കുമാർ വി, ഹരീകൃഷ്ണ, എസ്.ആര്യ , നിവേദിത.എൻ.പ്രഭു, ലക്ഷ്മി.കെ.ബാബു എന്നിവരാണ് സ്റ്റാർട്ടപ്പ് അംഗങ്ങൾ. ജലവിഭവ ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ഗവേഷകൻ ഡോ.ജി.നാഗേന്ദ്ര പ്രഭുവാണ് ഇവരുടെ മെന്റർ.

പ്രകൃതി സൗഹൃദ രാഖിയും

കുളവാഴ പുൽക്കൂടും

കുളവാഴ ഉപയോഗിച്ച് നിരവധി മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിച്ച് മുമ്പ് തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ സ്റ്റാർട്ടപ്പാണ് ഐകോടെക്. കുളവാഴ തണ്ട് ഉപയോഗിച്ച് കരകൗശല വസ്തുക്കൾ, ലാമ്പ് ഷെയ്ഡ്, സ്റ്റേഷനറി ഉത്പന്നങ്ങൾ എന്നിവയാണ് ഇവർ പ്രധാനമായി നിർമിക്കുന്നത്. രക്ഷാബന്ധൻ പ്രമാണിച്ച് ഇവർ നിർമിച്ച് വില്പന നടത്തിയ പ്രകൃതി സൗഹൃദ രാഖികൾ, കുളവാഴ തണ്ടിൽ തീർത്ത മൈക്രോ ആർട്ട്, കുളവാഴ കൊണ്ട് ഉണ്ടാക്കിയ പുൽക്കൂട് എന്നിവ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

കേരള സർക്കാരിന്റെ യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിലേക്ക് 2019ലും കേരള യൂണിവേഴ്സിറ്റി ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെന്ററിലേക്ക് 2021ലും ഐകൊടേക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടത്തിയ ഗ്രാമീണ ഗവേഷണ സംഗമം- 2021ൽ മികച്ച പ്രാദേശിക ഗ്രാമീണ ഗവേഷണത്തിനുള്ള അവാർഡും ലഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.