കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. നോട്ടീസ് നൽകി കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. മോൻസണിന്റെ തട്ടിപ്പുകളിൽ കള്ളപ്പണവിനിയോഗം നടന്നിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. മോൻസണിനെ എസ്. സുരേന്ദ്രൻ സഹായിച്ചെന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |