തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികൾ കൂടുന്നു. ഇന്നലെ 4801പേർക്കാണ് രോഗം ബാധിച്ചത്. 6.75ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24മണിക്കൂറിനിടെ 71,098സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ അപ്പീൽ നൽകിയ 229 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 4458പേർ
സമ്പർക്കരോഗികളാണ്. 231പേരുടെ ഉറവിടം വ്യക്തമല്ല. 76പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവർ. 36ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. 1813പേർ രോഗമുക്തി നേടി.
49 പേർക്ക് കൂടി ഒമിക്രോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് 49 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതുകൂടാതെ തമിഴ്നാട് സ്വദേശിക്കും കോയമ്പത്തൂർ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 32 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും ഏഴ് പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 10 പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 230 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |