പത്തനംതിട്ട: റാന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഒാഫീസിലെ ജീവനക്കാരനെ രാഷ്ട്രീയ പ്രേരിതമായി സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ ഓഫീസിനു മുന്നിൽ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ബിനു, ജില്ലാ സെക്രട്ടറി ഡി.സുഗതൻ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ മാത്യു എം. അലക്സ്, എസ്. ലക്ഷ്മീദേവി, ജില്ലാ ട്രഷറർ ജി.ബിനുകുമാർ, ജി.അനീഷ്കുമാർ, ആദർശ് കുമാർ, ആർ. പ്രവീൺ, എൽ.അഞ്ജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |