SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.20 PM IST

തിരുവല്ല ശ്രീനാരായണവിലാസം സംസ്‌കൃത ഹൈസ്‌കൂൾ കെട്ടിടം സമർപ്പിച്ചു  

th

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 93 -ാം തിരുവല്ല ടൗൺ ശാഖായോഗത്തിന്റെ കീഴിലുള്ള തിരുമൂലപുരം ശ്രീനാരായണവിലാസം സംസ്‌കൃത ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം (വാലയിൽ കൊച്ചുകുഞ്ഞ് വൈദ്യർ സ്‌മാരകം) സമർപ്പിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പുതിയ കെട്ടിടത്തിന്റെ സമർപ്പണം നിർവഹിച്ചു. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. സ്‌കൂൾ സ്ഥാപകൻ വാലയിൽ കൊച്ചുകുഞ്ഞ് വൈദ്യന്റെ ഫോട്ടോ അനാച്ഛാദനം തിരുവല്ല മുൻസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ നിർവഹിച്ചു.

യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ സന്ദേശം നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും അവാർഡ് വിതരണവും യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ നിർവഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഡി.സന്ധ്യ റിപ്പോർട്ട് അവതരിപ്പിച്ചു. കെട്ടിടം നിർമ്മിച്ച ടി.ബി.ശശിയെ ആദരിച്ചു. ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി, സ്‌കൂൾ മാനേജർ പി.ടി.പ്രസാദ് മുല്ലശേരിൽ, എസ്.എൻ.ഡി.പി.യോഗം നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് ഐക്കരപ്പറമ്പിൽ, മുൻസിപ്പൽ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, മുൻസിപ്പൽ കൗൺസിലർമാരായ ഷീജ കരിമ്പിൻകാല, ലൈജു എം.സ്‌കറിയ, യൂണിയൻ ഭാരവാഹികളായ അനിൽ ചക്രപാണി, കെ.കെ.രവി, കെ.ജി.രവീന്ദ്രൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, എൽ.പി.സ്‌കൂൾ ഹെഡ്മിസ്ട്രസ് അജിത അനിൽ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി സന്ധ്യാമോൾ പി.ആർ, ശാഖാ കമ്മിറ്റിയംഗങ്ങളായ പി.ജി.സുരേഷ്‌കുമാർ, ശ്യാം ചാത്തമല, സുനിൽകുമാർ, രഘു കണിപ്പറമ്പിൽ, മംഗളാനന്ദൻ, ശശിധരൻ പി.കെ, സുരേഷ്‌ഗോപി, വനിതാസംഘം പ്രസിഡന്റ് വിജയമ്മ തങ്കപ്പൻ, സെക്രട്ടറി ലേഖാ പ്രദീപ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സന്ദീപ് കുട്ടനാൽ, സെക്രട്ടറി രജിത്, ശാഖാ ആക്ടിംഗ് പ്രസിഡന്റ് പി.എൻ.മണിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.