പത്തനംതിട്ട: ചിറ്റാറിലെ യുവ കർഷകൻ പി.പി. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ കുറ്റക്കാരെന്ന് കണ്ടെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ സർക്കാർ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി. തോമസ് ആവശ്യപ്പെട്ടു.
പ്രതികൾക്ക് ശിക്ഷ നൽകാനുള്ള നടപടികളും വേഗത്തിലാക്കണം. മത്തായിയുടെ കുടുംബത്തിന് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിക്കണം. കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും നൽകണമെന്നും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കണമെന്നും കുടുംബത്തിന് വീടു നിർമിച്ചു നൽകണമെന്നും വിക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |