ചങ്ങനാശേരി : ആഗോള വ്യാപകമായി ഉണ്ടാകുന്ന സാങ്കേതികമുന്നേറ്റങ്ങൾ വിദ്യാഭ്യാസത്തിൽ ക്രിയാത്മകമായി പ്രയോജനപ്പെടുത്തണമെന്ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം . എസ് ബി കോളേജിലെ മിനി തീയേറ്ററിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം..വിദ്യാർത്ഥികൾക്ക് വേണ്ടതെല്ലാം കാമ്പസിൽ ഒരുക്കുന്നത് വിദ്യാഭാസത്തിന്റെ നിലവാരം ഉയർത്തും. വിദ്യാർത്ഥികൾക്ക് ചലച്ചിത്രങ്ങൾ മികവുറ്റ രീതിയിൽ കാണാനും ആസ്വദിക്കാനും വിലയിരുത്താനും വിമർശിക്കാനും സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ചടങ്ങിൽ മിനി തീയേറ്ററിന്റെ സ്വിച്ച് ഓൺ കർമം കോളജ് മാനേജർ മോൺ. തോമസ് പാടിയത്ത് നിർവഹിച്ചു. സിനിമാതാരം കൃഷ്ണപ്രസാദ് മുഖ്യ അതിഥിയായിരുന്നു. മുൻ പ്രിൻസിപ്പൽ ഡോ.ജേക്കബ് മാത്യു ആശംസകൾ അർപ്പിച്ചു. കോളജ് പ്രിൻസിപ്പൽ .ഫാ. റെജി പി കുര്യൻ സ്വാഗതവും കോളജ് ബർസാർ ഫാ. മോഹൻ മാത്യു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |