പത്തനംതിട്ട : വനിതാശിശുവികസന വകുപ്പിലെ വൺസ്റ്റോപ്പ് സെന്ററിലേക്ക് വനിതകളിൽനിന്ന് സെന്റർ അഡ്മിനിസ്ട്രേറ്റർ (റസിഡൻഷ്യൽ ) തസ്തികയിലേക്ക് കരാർനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25 - 45. ഹോണറേറിയം 22,000 രൂപ.
എം.എസ്.ഡബ്ല്യൂ, നിയമബിരുദം അല്ലെങ്കിൽ സൈക്കോളജി സോഷ്യോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം. സർക്കാർ, അർദ്ധസർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രവർത്തിച്ച പരിചയം (അഞ്ച് വർഷം) എന്നിവയാണ് യോഗ്യത.15 ന് വൈകിട്ട് 5ന് മുമ്പായി അപേക്ഷ നൽകണം. ഫോൺ. 04682329053.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |