SignIn
Kerala Kaumudi Online
Thursday, 25 April 2024 1.44 AM IST

ആരോഗ്യവകുപ്പിലെ ഫയലുകൾ തീർപ്പാക്കണം : മന്ത്രി

minister-veena-george

ഇ ഓഫീസ് സംവിധാനം ഈ വർഷം യാഥാർത്ഥ്യമാക്കും

തിരുവനന്തപുരം : ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കണമെന്ന് മന്ത്രി വീണാജോർജിന്റെ നിർദ്ദേശം. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്, എൻ.എച്ച്.എം, ഇ-ഹെൽത്ത് എന്നീ ഓഫീസുകൾ സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.

ജനങ്ങളുടെ പ്രശ്‌നങ്ങളുമായും ജീവനക്കാരുടെ സർവീസുമായും പ്രൊമോഷനുമായും ബന്ധപ്പെട്ട് ധാരാളം ഫയലുകളെത്തുന്നുണ്ട്. ഓഫീസുകളിലെ വിവിധ സെക്ഷനുകൾ സന്ദർശിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ മെഡിക്കൽ ഓഫീസുകളിലും ഇ -ഓഫീസ് സംവിധാനം ഈ വർഷം യാഥാർത്ഥ്യമാക്കും. ഇതോടെ പൊതുജനങ്ങൾക്കും ഫയലുകളുടെ നീക്കം മനസിലാക്കാനാവുമെന്നും മന്ത്രി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.