SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.58 PM IST

ഓഹരിയിന്മേൽ വായ്പക്ക് ഡിജിറ്റൽ പ്ളാറ്റ്ഫോമുമായി ജിയോജിത്

geojit

കൊച്ചി: ജിയോജിത് ക്രെഡിറ്റ്സ് ഓഹരിയിന്മേൽ വായ്പ നൽകാനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമിട്ടു. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി (എൻ.എസ്.ഡി.എൽ) അക്കൗണ്ടുടമകൾക്ക് ഓഹരികളുടെ ജാമ്യത്തിൽ പൂർണമായും ഡിജിറ്റലായി വായ്പ നൽകുന്ന രാജ്യത്തെ ആദ്യ കമ്പനിയായും ജിയോജിത് ക്രെഡിറ്റ്സ് മാറി.

പ്രമുഖ നിക്ഷേപ സേവനദാതാക്കളായ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ഉപസ്ഥാപനമാണ് ജിയോജിത് ക്രെഡിറ്റ്സ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ എൻ.എസ്.ഡി.എൽ മാനേജിംഗ് ഡയറക്ടർ പത്മജാ ചുന്ദുരു പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇൻസ്റ്റാ ഡിമാറ്റ് അക്കൗണ്ട്, ഡീമാറ്റ് ഗേറ്റ്‌വേ തുടങ്ങിയ സാങ്കേതിക പരിഷ്‌കാരങ്ങൾ എൻ.എസ്.ഡി.എൽ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. കൂടുതൽ നിക്ഷേപത്തിനോ അടിയന്തരാവശ്യങ്ങൾക്കോ നിക്ഷേപകർക്ക് ഉടൻപണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഹരികളുടെ പണയത്തിൽ വായ്പ നൽകുന്നതെന്നും അവർ വ്യക്തമാക്കി.

ജിയോജിത് മാനേജിംഗ് ഡയറക്ടർ സി.ജെ. ജോർജ്ജ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ എ. ബാലകൃഷ്ണൻ, എൻ.എസ്.ഡി.എൽ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പ്രശാന്ത് വാഗൽ തുടങ്ങിയവരും സംബന്ധിച്ചു. https://loans.geojitcredits.com എന്ന ഡിജിറ്റൽ പ്ളാറ്റ്ഫോമിലൂടെ ഓഹരികൾ പണയംവച്ച് ഇഷ്ടമുള്ള പദ്ധതിയിൽ അപേക്ഷിക്കാനും നടപടിക്രമങ്ങൾ ഓൺലൈനിൽ പൂർത്തിയാക്കാനും കഴിയും. എൽ.എ.എസ് ഡിജിറ്റൽ പ്ളാറ്റ്ഫോമിലൂടെ പരമാവധി പണം ലഭ്യമാവും. സൗകര്യപ്രദമായ രീതിയിൽ തിരിച്ചടയ്ക്കാം. ചില പ്രത്യേക പദ്ധതികൾക്ക് ആകർഷകമായ പലിശനിരക്കും ജിയോജിത് ക്രെഡിറ്റ്സ് വാഗ്ദാനം ചെയ്യുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GEOGIT, DIGITAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.