മാപ്പ് പറയണം
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കെതിരെ വിവാദം ഉണ്ടാക്കിയവർ മാപ്പ് പറയണമെന്ന് എ.സി. മൊയ്തീൻ എം.എൽ.എ. വടക്കാഞ്ചേരി മുൻ എം.എൽ.എയും പ്രതിപക്ഷവും മറുപടി പറയണം. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റിന് ബലക്ഷയമില്ലെന്ന വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട് വിജിലൻസിന് സമർപ്പിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെള്ള പൂശുന്നു
ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ് കേസിൽ അഴിമതിക്കാരെ വെള്ളപൂശാൻ സർക്കാർ ഉണ്ടാക്കിയ ഉപായമാണ് വിജിലൻസ് അന്വേഷണമെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. അന്ന് വിജിലൻസിനെ കുറിച്ച് പറഞ്ഞത് ശരിവെയ്ക്കുന്നതാണ് ഇന്ന് ഫ്ളാറ്റിന്റെ ബലത്തെ കുറിച്ച് വിജിലൻസ് നൽകിയ റിപ്പോർട്ട്. കേസിലെ പ്രതിയും വാദിയും സർക്കാരാണെന്നും അനിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |