SignIn
Kerala Kaumudi Online
Thursday, 25 April 2024 4.13 AM IST

ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരം സ്വാതന്ത്ര്യ പ്രക്ഷോഭരംഗത്തേക്ക്

ayyapan

തിരുവനന്തപുരം: ദിവാൻ സി.പി. രാമസ്വാമി അയ്യർക്കെതിരെയുള്ള പ്രക്ഷോഭം സജീവമായപ്പോൾ ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരം കെ. അയ്യപ്പൻപിള്ള സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ മുഴുകി. പട്ടം താണുപിള്ള, സി. കേശവൻ, ടി.എം. വർഗ്ഗീസ് എന്നിവരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.
1940ൽ അറസ്റ്റ് വരിച്ചു. ആറ് മാസം ഒളിവിലായിരുന്നു.

1938ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു. ഓഫീസ് സെക്രട്ടറിയായി തുടക്കം. 1949ൽ പട്ടം താണുപിള്ളയോടൊപ്പം കോൺഗ്രസ് വിട്ട് പി.എസ്.പിയിൽ ചേർന്നു. അടിയന്തരാവസ്ഥയെ എതിർക്കാൻ ഭാരതീയ ജനസംഘത്തോടൊപ്പം സഹകരിച്ചു. 1980ൽ ബി.ജെ.പി രൂപീകരണ സമ്മേളനത്തിൽ പങ്കെടുക്കുകയും സംസ്ഥാന വൈസ് പ്രസിഡന്റ് ആവുകയും ചെയ്തു. 1987 മുതൽ ബി.ജെ.പി സംസ്ഥാന ട്രഷറർ, അച്ചടക്ക സമിതി അദ്ധ്യക്ഷൻ, തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചു. ബി.ജെ.പി നാഷണൽ കൗൺസിലിലും അംഗമായിരുന്നു.

ഗാന്ധി സ്മാരക സമിതിയുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം 'കേരള പത്രിക" ദിനപത്രത്തിന്റെ സ്ഥാപകനും മാനേജിംഗ് എഡിറ്ററുമായിരുന്നു.

തിരുവനന്തപുരം കോർപ്പറേഷനിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ കൗൺസിലർമാരിൽ ഒരാൾ അയ്യപ്പൻപിള്ളയായിരുന്നു. 1990ൽ അദ്ദേഹത്തിന്റെ നവതി ആഘോഷം എൽ.കെ. അദ്വാനിയാണ് ഉദ്ഘാടനം ചെയ്തത്.

1914 മേയ് 24 ന് വലിയശാല മുണ്ടനാട്ടു വീട്ടിൽ തിരുവിതാംകൂർ സർക്കാരിലെ സീനിയർ സെക്രട്ടറിയും ഡെപ്യൂട്ടി പേഷ്‌കാരുമായിരുന്ന എ. കുമാരപിള്ളയുടെയും കെ.ഭാരതി അമ്മയുടെയും മകനായാണ് ജനനം. ഗവൺമെന്റ് ആർട്ട്സ് കോളേജിലും തിരുവനന്തപുരം ലോ കോളേജിലുമായി വിദ്യാഭ്യാസം. 1942ന് ശേഷം പ്രാക്ടീസ് ആരംഭിച്ചു. ശ്രീ ചിത്രാ സ്‌റ്റേറ്റ് കൗൺസിലിലേക്ക് നഗരസഭയെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FREEDOM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.