സൂററ്റ് : ഗുജറാത്തിലെ സൂററ്റിൽ വിഷവാതകം ശ്വസിച്ച് ആറ് ഫാക്ടറി ജീവനക്കാർ മരിച്ചു.
22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ട് തെരുവുനായകളും ചത്തു. ഇന്നലെ പുലർച്ചെ സച്ചിൻ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഡയിംഗ് ഫാക്ടറിയ്ക്ക് മുന്നിൽ നിറുത്തിയിട്ടിരുന്ന രാസ ടാങ്കറിൽ നിന്ന് ചോർന്ന വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
വിഷവാതകം ശ്വസിച്ചതിന് പിന്നാലെ തൊഴിലാളികൾ ബോധരഹിതരായി. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറ് പേരുടെ ജീവൻ രക്ഷിക്കാനായില്ല. രാസമാലിന്യങ്ങൾ അനധികൃതമായി ഓടയിലേക്ക് പുറന്തള്ളുന്നതിനിടെയാണ് വിഷവാതകം ചോർന്നത്.
സ്ഥലത്തെത്തിയ അഗ്നിസുരക്ഷാ സേനാ ഉദ്യോഗസ്ഥർ ടാങ്കറിന്റെ വാൽവ് അടച്ച് ചോർച്ച തടഞ്ഞു. സമീപ പ്രദേശങ്ങളിലുള്ളവരെ അധികൃതർ മാറ്റിപ്പാർപ്പിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |