കോട്ടയം : വിദ്യാർത്ഥികളിൽ ശുചിത്വസംസ്കാരം രൂപപ്പെടുത്താനും മാലിന്യ സംസ്കരണ അവബോധം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കളക്ടേഴ്സ് @ സ്കൂൾ പദ്ധതിയുടെ രണ്ടാംഘട്ടത്തിനു തുടക്കം. നീണ്ടൂർ ഓണംതുരുത്ത് ഗവ.എൽ.പി. സ്കൂളിൽ ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ വർഗ്ഗീസ് പദ്ധതി വിശദീകരിച്ചു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രദീപ്കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജെസ്സി നൈനാൻ, കെ.കെ. ഷാജിമോൻ, കവിതാമോൾ ലാലു, നീണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പമ്മ തോമസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.കെ.ശശി, കെ.എസ്. രാഗിണി, പി.ഡി.ബാബു, പഞ്ചായത്തംഗം എം. മുരളി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ, അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മിഷണർ ജി.അനീസ്, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രമേഷ്, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ അഭിലാഷ് ദിവാകർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാഹുൽ ജി. കൃഷ്ണൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സതികുമാരി, പഞ്ചായത്ത് സെക്രട്ടറി രതി റ്റി. നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |