SignIn
Kerala Kaumudi Online
Friday, 19 April 2024 12.19 PM IST

റോളർ സ്‌കേറ്റിംഗ്  താരങ്ങളുടെ ശബരിമല യാത്ര

t

കൊല്ലം: ഇരുമുടിക്കെട്ടുമായി ജില്ലാ, സംസ്ഥാന, ദേശീയ റോളർ സ്‌കേറ്റിംഗ് താരങ്ങളുടെയും പരിശീലകരുടെയും ശബരിമല സ്‌കേറ്റിംഗ് യാത്ര ഇന്നു കൊല്ലത്തു നിന്ന് ആരംഭിക്കും. രാവിലെ ആറിന് കളക്ടറേറ്റിനടുത്തുള്ള കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിനു മുന്നിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. 'സ്പോർട്സിലൂടെ ആരോഗ്യം നേടൂ, ജീവിത ശൈലി രോഗങ്ങൾ ഒഴിവാക്കൂ, ശുചിത്വകേരളം സുന്ദര കേരളം' എന്നീ സന്ദേശങ്ങളുമായാണ് യാത്ര.
ഹൈസ്കൂൾ കവല, അഞ്ചാലുംമൂട്, പെരിനാട്, കുണ്ടറ, കൊട്ടാരക്കര ഗണപതി ക്ഷേത്രം, അടൂർ, പത്തനംതിട്ട വഴി വെള്ളിയാഴ്ച സന്ധ്യയോടെ റാലി റാന്നി പെരുനാട്ട് എത്തിച്ചേരും. ശനിയാഴ്ച രാവിലെ പെരുനാട്ട് നിന്നു പുറപ്പെടുന്ന യാത്ര ളാഹ വഴി വൈകീട്ടോടെ പമ്പയിൽ സമാപിക്കും. തുടർന്ന് താരങ്ങൾ കാൽനടയായി ശബരിമലയിലേക്ക് പോകും. സ്പീഡ്, ആർട്ടിസ്റ്റിക്, റോളർ ഹോക്കി താരങ്ങളും പരിശീലകരും അമ്പയർമാരുമായ പി.ആർ.ബാലഗോപാൽ, എസ്.ബിജു, അനുരാജ് പൈങ്ങാവിൽ, ടി.എസ്. ആദർശ്, പി.ബി. അബിൻ, ബി.ജി. ബാൽശ്രേയസ് തുടങ്ങിയവരാണ് യാത്രാസംഘത്തിലുള്ളത്. ഇരുപത്തിഒന്നാമത് റോളർ സ്‌കേറ്റിംഗ് യാത്രയാണി​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.