കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി പാരിപ്പള്ളിയിൽ നിർദ്ദിഷ്ട പാലം തൂണുകളിൽ നിർമ്മിക്കണമെന്നും മണ്ണിട്ടുയർത്തി ജംഗ്ഷനെ രണ്ടായിത്തിരിക്കുന്ന തരത്തിലുള്ള നിലവിലെ രൂപരേഖ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പാരിപ്പള്ളി സർവകക്ഷി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 10ന് വൈകിട്ട് 4ന് പാരിപ്പള്ളിയിൽ ബഹുജനധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആക്ഷൻ കൗൺസിലിൽ വ്യാപാരി വ്യവാസായികൾ ഉൾപ്പെടെ 84ഓളം സംഘടനകൾ അംഗങ്ങളാണെന്നും പില്ലർ എലിവേറ്റഡ് ഹൈവേ ആണ് ആവശ്യമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വകുപ്പ് അധികൃതർക്കും നിവേദനം നൽകിയിട്ടുണ്ടെന്നും ഭാരവാഹികളായ ചെയർമാൻ എ. സുന്ദരേശൻ, ഓർഗനൈസിംഗ് കൺവീനർ ശ്രീകുമാർ പാരിപ്പള്ളി, വ്യാപാരി വ്യവസായി ഏകോപന സമിതി പാരിപ്പള്ളി പ്രസിഡന്റ് രാജൻ കുറുപ്പ്, സെക്രട്ടറി എം.എ. സത്താർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |