SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.45 AM IST

മർകസ് നോളജ് സിറ്റിയിൽ ലക്ഷദ്വീപ് പഠന കേന്ദ്രം

markaz

കോഴിക്കോട് : മർകസ് നോളജ് സിറ്റിയിലെ ഗവേഷണ കേന്ദ്രമായ മലബാർ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റിന് കീഴിൽ ലക്ഷദ്വീപിന്റെ ചരിത്രം, സംസ്‌ക്കാരം, ജനത, പൈതൃകം എന്നിവയെക്കുറിച്ച് പഠനം നടത്തുന്നതിന് സെന്റർ ഫോർ ലക്ഷദ്വീപ് സ്റ്റഡീസ് ആരംഭിക്കുന്നു. കേരളവുമായി സാംസ്‌കാരിക-വിദ്യാഭ്യാസ- സാമൂഹിക ബന്ധം പുലർത്തുന്ന ലക്ഷദ്വീപുകാർക്ക് മലയാളികളുമായുള്ള ബന്ധത്തിന് കൂടുതൽ അടുപ്പം നൽകുന്നതാണ് നോളേജ് സിറ്റിയിലെ പുതിയ പദ്ധതി. ലക്ഷദ്വീപിലെ കവരത്തിയിൽ നടന്ന സിവിലൈസേഷൻ മീറ്റിൽ മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ.അബ്ദുൽ ഹക്കീം അസ്ഹരി പദ്ധതി പ്രഖ്യാപനം നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ഗവേഷകർക്ക് ലക്ഷദ്വീപിനെ കുറിച്ച് പഠിക്കാൻ ആവശ്യമായ മുഴുവൻ സൗകര്യങ്ങളും സെന്ററിൽ ഒരുക്കും. ലക്ഷദ്വീപിൽ നിന്നുള്ള പുരാതന കൈയെഴുത്ത് പ്രതികൾ അടക്കമുള്ള പൈതൃക വസ്തുക്കൾ ശേഖരിക്കാനും അത് പ്രദർശിപ്പിക്കാനുമുള്ള സംവിധാനങ്ങളും സെന്ററിൽ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പൂർത്തീകരണത്തിനും വിജയകരമായ പ്രവർത്തനത്തിനും ലക്ഷദ്വീപ് നിവാസികളുടെ പൂർണ സഹകരണം അദ്ദേഹം ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.