പത്തനംതിട്ട: ബാങ്കുകളുടെ ജപ്തിലേല നടപടികൾ നിറുത്തിവയ്ക്കണമെന്നും ദുരന്തമേഖലകളായി മലയോരപ്രദേശങ്ങളെ പ്രഖ്യാപിക്കണമെന്നും ജെ. എസ്. എസ്. ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
വർഗീസ് ജോർജിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി സീതത്തോട് മോഹനൻ ഉദ്ഘാടനം ചെയ്തു. സുനിൽ ജോർജ് മാങ്കാല, അനിരുദ്ധൻ വടശേരിക്കര, സുനിൽ ജി. റാന്നി, ചന്ദ്രശേഖരപിള്ള തിരുവല്ല, ഷാഹുൽ ഹമീദ് അടൂർ, എ. എസ്. ഇന്ദിരകുമാരി കോന്നി, പ്രസുകുമാർ ആറന്മുള, ജോസി ഫിലിപ്പ് കോഴഞ്ചേരി, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |