SignIn
Kerala Kaumudi Online
Thursday, 25 April 2024 1.28 PM IST

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച :അന്വേഷണ സമിതിക്ക് മുന്നിൽ ചോദ്യങ്ങൾ

modi

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും പഞ്ചാബ് സർക്കാർ ചുമതലപ്പെടുത്തിയ രണ്ടംഗ സമിതിയുടെയും അന്വേഷണത്തിന് മുന്നിൽ നിരവധി ചോദ്യങ്ങൾ ഉയരും.

മൂന്ന് തവണ മോശം കാലാവസ്ഥ സംബന്ധിച്ചും കർഷകരുടെ പ്രതിരോധം സംബന്ധിച്ചും എസ്.പി.ജി സംസ്ഥാന പൊലീസിന് സന്ദേശമയച്ചിട്ടും അടിയന്തര പ്രത്യേക പാതയൊരുക്കാതിരുന്നത് എന്ത് കൊണ്ട്?

പ്രധാനമന്ത്രി റോഡ് യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഫിറോസ്‌പൂർ - മോഗ്ര റൂട്ടിലെ 111 കിലോമീറ്റർ പാത പൊലീസ് ഒഴിപ്പിക്കാതിരുന്നത് എന്ത് കൊണ്ട്?

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനിടയിൽ സാധാരണക്കാരുടെ വാഹനങ്ങളെ അനുവദിച്ചത് എങ്ങിനെ?

പ്രദേശത്തെ കാലാവസ്ഥ മുന്നറിയിപ്പ് എസ്.പി.ജി അവഗണിച്ചോ?

ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ സമ്മേളന സ്ഥലത്തെത്താൻ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന അംഗീകരിക്കാൻ എസ്.പി.ജിയുടെ മേൽ സമ്മർദ്ദം ഉണ്ടായിരുന്നോ?

സുരക്ഷാ മാനദണ്ഡത്തിൽ മികച്ച റേറ്റിംഗ് ഇല്ലാത്ത ഫോർച്യൂണർ വാഹനത്തിൽ പ്രധാനമന്ത്രി യാത്ര ചെയ്തത് എങ്ങിനെ? പുതിയ മെയ് ബാക്കോ റേഞ്ച് റോവറോ ലാൻസ് ക്രൂസറോ എന്ത് കൊണ്ട് ഉപയോഗിച്ചില്ല?

എന്ത് കൊണ്ടാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം മടങ്ങാൻ 20 മിനിട്ട് എടുത്തത്?

പ്രധാനമന്ത്രിയുടെ വാഹനം ഇത്ര എളുപ്പത്തിൽ തിരിച്ചറിഞ്ഞത് എങ്ങിനെയാണ്?

കർഷക പ്രതിരോധത്തിന്റെ ഇന്റലിജൻസ് വിവരങ്ങൾ ലഭ്യമായിരുന്നോ?

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.