SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.49 PM IST

സിൽവർ ലൈൻ: ആലപ്പുഴയിലും സാമൂഹ്യാഘാത പഠനം

silverline

തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് സെമി ഹൈസ്പീഡ് റെയിൽ (സിൽവർലൈൻ) പദ്ധതിക്കായി ആലപ്പുഴ ജില്ലയിൽ സാമൂഹ്യാഘാത പഠനം നടത്താൻ റവന്യൂ വകുപ്പ് വിജ്ഞാപനം ഇറക്കി. ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ മുളക്കുഴ, വെൺമണി, നൂറനാട്, പാലമേൽ വില്ലേജുകളിലായി 42.0884ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇവയുടെ സർവേ നമ്പരുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം പഠനം പൂർത്തിയാക്കണം. തിരുവനന്തപുരം (130.6452 ഹെക്ടർ), എറണാകുളം (116. 3173ഹെക്ടർ), കാസർകോട് (142. 9665 ഹെക്ടർ), കണ്ണൂർ (106.2005ഹെക്ടർ) എന്നിവിടങ്ങളിലെ പഠനത്തിന് നേരത്തേ വിജ്ഞാപനമിറക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SILVERLINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.