ആലപ്പുഴ : പച്ചത്തേങ്ങയുടെ ഉത്പാദന കുറവും തെങ്ങിന്റെ സംരക്ഷണ ചെലവും തൊഴിലാളിയുടെ കൂലി വർദ്ധനവും വിലയിരുത്തി വേണമായിരുന്നു സർക്കാർ നാളികേര സംഭരണ വില നിശ്ചയിക്കണ്ടിയിരുന്നതെന്ന് കർഷക കോൺഗ്രസ് ജില്ലാ നേതൃത്വ യോഗം അഭിപ്രായപ്പെട്ടു. സർക്കാർ നിശ്ചയിച്ചിരിക്കുന്ന കിലോഗ്രാമിന് 32 രൂപ തീർത്തും അപര്യാപ്തമാണെന്നും കുറഞ്ഞത് വില 40 രൂപ ആക്കിയർത്തണമെന്നും ആവശ്യപ്പെട്ടു. യോഗം സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കല്പകവാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാത്യുചെറു പറമ്പൻ അദ്ധ്യക്ഷത വഹിച്ചു. മുഞ്ഞിനാട് രാമചന്ദ്രൻ, ജോജി ചെറിയാൻ, കെ.വേണുഗോപാൽ, ചിറപ്പുറത്ത് മുരളി, കെ.ജി.ആർ .പണിക്കർ, പി.മേഘനാഥൻ, സിബി മൂലം കുന്ന്, ബിജു വലിയ വീ,ട് കെ. മാധവൻ , തോമസുകുട്ടി മുട്ടശ്ശേരി. ബിജു തണൽ, ആർ. അജയൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |