തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാംഘട്ട വൈദ്യപരിശോധനകൾക്കായി 15ന് അമേരിക്കയിലേക്ക് പോകും. 29ന് മടങ്ങിയെത്തും. മിനസോട്ടയിലെ റോച്ചെസ്റ്ററിൽ പ്രവർത്തിക്കുന്ന മയോ ക്ളീനിക്കിലാണ് മുഖ്യമന്ത്രിക്ക് ചികിത്സ നടക്കുക. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവരുമുണ്ടാകും. യാത്രയുടെ എല്ലാ ചെലവുകളും സർക്കാരാണ് വഹിക്കുന്നത്.
2018 സെപ്തംബറിൽ മൂന്ന് ആഴ്ച മുഖ്യമന്ത്രി യു.എസിൽ ആദ്യഘട്ട ചികിത്സ നടത്തിയിരുന്നു. അന്ന് ചുമതല ആർക്കും കൈമാറിയിരുന്നില്ല. ഇ - ഫയൽ സംവിധാനം വഴി യു.എസിലിരുന്ന് തന്നെ മുഖ്യമന്ത്രി ഫയലുകൾ കൈകാര്യം ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |