പാലോട്: ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായുള്ള നീന്തൽ മത്സരങ്ങൾ നാളെയും മറ്റന്നാളുമായി നന്ദിയോട് പച്ച സ്വിമ്മിംഗ് പൂളിൽ ച് നടക്കും.പുരുഷ -വനിതാ വിഭാഗങ്ങളിലായി നീന്തൽ, വാട്ടർ പോളോ മത്സരങ്ങളാണ് നടക്കുക. ജില്ലയിലെ 35 ലധികം ക്ലബ്ബുകളിൽ നിന്ന് അഞ്ഞൂറോളം പേർ മത്സരിക്കും.
ശനിയാഴ്ച രാവിലെ 10ന് നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ ഉദ്ഘാടനം ചെയ്യും.വാർഡ് അംഗം പി.സനൽകുമാർ, ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് വി.രാജശേഖരൻ, സെക്രട്ടറി ജി.ബാബു, എ.അനിൽകുമാർ, ടി.എസ്.മുരളീധരൻ, പി.വിമൽ കുമാർ, ഡി.ബിജു തുടങ്ങിയവർ പങ്കെടുക്കും. ഞായറാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |