ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ ഗൃഹസ്ഥശിഷ്യനും ജീവചരിത്രകാരനുമായ കോട്ടുകോയിക്കൽ വേലായുധൻമാസ്റ്ററുടെ മകൻ സി.വി. ത്രിവിക്രമന്റെ നിര്യാണത്തിൽ ശിവഗിരിമഠം അനുശോചനം രേഖപ്പെടുത്തി. ശിവഗിരിമഠത്തിലെ എല്ലാവിധമായ പരിപാടികളും വിജയിപ്പിക്കുന്നതിൽ കർമ്മനിരതനായിരുന്നു അദ്ദേഹം. ശിവഗിരി തീർത്ഥാടന മഹാമഹത്തോടനുബന്ധിച്ച് നടക്കുന്ന സാഹിത്യസമ്മേളനം വിജയിപ്പിക്കുന്നതിനും കേരളത്തിലെയും ഭാരതത്തിലെ ഇതരഭാഷകളിലെയും പ്രമുഖ സാഹിത്യകാരന്മാരെ ക്ഷണിച്ച് കൊണ്ടുവന്ന് പങ്കെടുപ്പിക്കുന്നതിലും ശിവഗിരി മഠത്തിന്റെ ശാഖാസ്ഥാപനമായ കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെയും മഠത്തിന്റെയും വികസന കാര്യങ്ങളിൽ അതീവശ്രദ്ധ പതിപ്പിക്കുകയും മഹാകവി കുമാരനാശാന്റെ സാഹിത്യസപര്യ പ്രചരിപ്പിക്കുന്നതിലും ശ്രദ്ധാലുവായിരുന്ന സി.വി. ത്രിവിക്രമൻ ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ ഒരു കർമ്മയോഗിയായിരുന്നുവെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |