SignIn
Kerala Kaumudi Online
Friday, 19 April 2024 5.20 PM IST

'പൊളിറ്റിക്കൽ കറക്ട്നസ് ' റിലീസ് ഫെബ്രുവരിയിൽ

cinema

കോഴിക്കോട്: എ.വി.എ പ്രൊഡക്‌ഷൻസ് കുടുംബ കൂട്ടായ്മയിൽ ഒരുക്കുന്ന ഷോർട്ട് ഫിലിം 'പൊളിറ്റിക്കൽ കറക്ട്നസ് ' ഫെബ്രുവരിയിൽ പുറത്തിറങ്ങുമെന്ന് അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മജിസ്ട്രേട്ടും എഴുത്തുകാരനുമായിരുന്ന കോഴിക്കോട് പുതിയറ പുഷ്പവിലാസത്തിൽ എ.സി ഗോവിന്ദന്റെ പിൻഗാമികളായ നാല്പതിലേറെ കുടുംബാംഗങ്ങൾ ഈ ചിത്രത്തിലുണ്ട്. ഈ കുടുംബത്തിലെ പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ ഡോ.എ.വി.അനൂപ് തികച്ചും വേറിട്ട പ്രമേയവുമായാണ് ഇങ്ങനെയൊരു കുടംബസിനിമ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ സന്ദീവ് പറഞ്ഞു. സന്ദീവും ഈ കുടുംബാംഗമാണ്.

രാഷ്ട്രീയത്തിലെ ശരി ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്ന് തിരക്കഥാകൃത്ത് മനു ഗോപാൽ പറഞ്ഞു.

കുടുംബത്തിലെ അഞ്ചു വയസുകാരൻ മുതൽ 88 കാരൻ വരെ അഭിനയിച്ചിട്ടുണ്ടെന്ന് പ്രധാന റോളിലെത്തുന്ന റിട്ട. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ.സജിത പറഞ്ഞു. കോഴിക്കോട്ടെ ബന്ധുക്കളുടെ വസതികളിലും എരഞ്ഞിപ്പാലത്ത് മലബാർ ഹോസ്പിറ്റലിലും മറ്റുമായാണ് ഷൂട്ട്.

വാർത്താസമ്മേളനത്തിൽ കാമറാമാൻ ഷിജി, അഭിനേതാവ് സി.ഇ.ചാക്കുണ്ണി എന്നിവരും സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOVIE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.