കോട്ടയം : ജില്ലയിൽ 289 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 289 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 283 പേർ രോഗമുക്തരായി. 4790 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 137 പുരുഷൻമാരും, 123 സ്ത്രീകളും, 29 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 31പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 2650 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 347078 പേർ കൊവിഡ് ബാധിതരായി. 341518 പേർ രോഗമുക്തിനേടി. ജില്ലയിൽ ആകെ 14364പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം നഗരസഭാ പരിധിയിലാണ് രോഗബാധ കൂടുതൽ 59 പേർക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |