കുന്നിക്കോട് : കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷീരകർഷകർക്കായി കുന്നിക്കോട്ട് സംഘടിപ്പിച്ച ഏകദിന ശില്പശാല മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. വിളക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ, ബ്ലോക്ക് പഞ്ചായത്തംഗം സി. സജീവൻ, ജി.ആർ. രാജീവൻ, ക്ഷീരകർഷക ക്ഷേമനിധി ബോർഡംഗം ബി. ഷാജഹാൻ, എം. നൗഷാദ്, പ്രിൻസി ജോൺ, ഡോ. പ്രിയ, വിളക്കുടി ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി. ഷംനാദ്, കെ.ആർ. ശ്രീകല, ധന്യ പ്രദീപ്, സുനി സുരേഷ് തുടങ്ങിയവർ സംസാരിച്ചു. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെന്റ് മാനേജിംഗ് ഡയറക്ടർ ജോസ് ജെയിംസ് സ്വാഗതവും ഡോ. അരുൺ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |