പാലോട്: കേരളകൗമുദിയും കൗമുദി ടി.വിയും സംഘടിപ്പിച്ച ജ്യോതിർഗമയ സംഗീത മത്സരത്തിന് ഇന്ന് ഗ്രാൻഡ് ഫിനാലെ. പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ രാവിലെ 9.30ന് കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ ഫൈനൽ മത്സരത്തിന് തിരിതെളിക്കും.
ഡോ. അജീഷ് വൃന്ദാവനം, ഗീതാ പ്രിജി, സുനിലാൽ, സുമേഷ് ദേവ്, അഭിലാഷ് രാജൻ, പ്രദീപ് കാച്ചാണി, രാഹുൽ എന്നിവർ പങ്കെടുക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നായി നൂറിലധികം കുട്ടികൾ പങ്കെടുത്ത ഒന്നാംഘട്ട മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്ത പൂജ, ഗൗരികൃഷ്ണ, അലീന. എസ്.രാജൻ, ഗൗരി.ജെ.എസ്, അനഘ. എസ്.നായർ, സൂരജ്, ശ്രുതി. എസ്.എം, ദേവിപ്രിയ, കമൽ മോഹൻ, ഭാഗ്യ എന്നിവരാണ് പങ്കെടുക്കുക.
ചലച്ചിത്ര പിന്നണി ഗാനരംഗത്തെ പ്രഗത്ഭരാണ് വിധികർത്താക്കളായി എത്തുന്നത്. നിംസ് മെഡിസിറ്റി നെയ്യാറ്റിൻകരയിലെ മെഡിക്കൽ ടീം ആവശ്യമായ വൈദ്യസഹായം നൽകാനെത്തിച്ചേരും. കൗമുദി ടി.വി ജ്യോതിർഗമയ മ്യൂസിക് ഫെസ്റ്റ് സപ്രേഷണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |