തിരുവനന്തപുരം: ജില്ലാ ഒളിമ്പിക്സിന്റെ ഭാഗമായുള്ള അത്ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. പുരുഷൻമാരുടെയും വനിതകളുടെയും 18 ഇനങ്ങളിലാണ് മത്സരം നടക്കുക. വനിതകളുടെയും പുരുഷൻമാരുടയും 20 കിലോമീറ്റർ നടത്തമാണ് ആദ്യ മത്സരം.ജില്ലയുടെ വേഗ രാജാവിനെയും വേഗ രാജ്ഞിയെയും ആദ്യദിനം തന്നെ അറിയാനാകും എന്ന സവിശേഷതയുമുണ്ട്. വനിതകളുടെയും പുരുഷന്മാരുടെയും 100 മീറ്റർ ഓട്ടത്തിലെ മുഴുവൻ മത്സരങ്ങളും ആദ്യ ദിവസം തന്നെ നടത്താനാണ് തീരുമാനം. നാളെയാണ് സമാപനം. ജില്ലയിൽ വിജയികളാകുന്നവരാകും സംസ്ഥാനത്തെ ആദ്യ ഒളിമ്പിക്സ് മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |