കോട്ടയം : വിദ്യാഭ്യാസത്തിനൊപ്പം യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നത് തൊഴിൽ ലഭിക്കാനുള്ള സാദ്ധ്യത വർദ്ധിക്കുമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. കേരള നോളജ് ഇക്കണോമി മിഷന്റെ ഭാഗമായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെഡിസ്ക്) ഏറ്റുമാനൂർ മംഗളം എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിച്ച തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. രാവിലെ എട്ടു മുതൽ ആരംഭിച്ച തൊഴിൽ മേളയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 680 പേർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |