കൊച്ചി: കൊച്ചി സർവകലാശാലയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സർവകലാശാലയുടെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ മെറ്റീരിയൽസ് ആൻഡ് ഡിവൈസസ് സംഘടിപ്പിക്കുന്ന നാനോ ഐക്കോൺ 2022 അന്താരാഷ്ട്ര സമ്മേളനം 11മുതൽ 15വരെ നടക്കും. കുസാറ്റ് സയൻസ് സെമിനാർ കോംപ്ലക്സിൽ വൈസ് ചാൻസലർ ഡോ. കെ.എൻ.മധുസൂദനൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നേടിയായി 7,10 തീയതികളിൽ കമ്പ്യൂട്ടേഷണൽ മോഡലിംഗ് ഒഫ് മെറ്റീരിയൽ, നേച്ചർ ഇൻസ്പയേർഡ് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി എന്നീ വിഷയങ്ങളിൽ പ്രീ കോൺഫറൻസ് വർക്ക്ഷോപ്പുകൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |