SignIn
Kerala Kaumudi Online
Friday, 29 March 2024 12.27 AM IST

അമ്പലപ്പുഴ സംഘം പേട്ടതുള്ളൽ യാത്ര ആരംഭിച്ചു

ambala

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങളിൽ നഗരപ്രദക്ഷിണമായി ദർശനം നടത്തി മടങ്ങിയെത്തിയ അമ്പലപ്പുഴ പേട്ടതുള്ളൽ സംഘം ഇരുമുടിക്കെട്ടുമേന്തി യാത്ര ആരംഭിച്ചു. തകഴി, ആനപ്രമ്പാൽ, ചക്കുളത്തുകാവ്, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിലെ ദർശനത്തിന് ശേഷം രാത്രി പത്തോടെ കവിയൂർ ക്ഷേത്രത്തിലെത്തി വിശ്രമിച്ചു. ഭക്തജനങ്ങൾ വഴിയുടെ ഇരുവശങ്ങളിലും നിലവിളക്ക് തെളിച്ചും നിറപറയുമായി യാത്രയെ വരവേറ്റു. വിവിധ ക്ഷേത്രങ്ങളും സംഘടനകളും രഥഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. ഇന്ന് രാവിലെ കവിയൂർ ക്ഷേത്രത്തിൽ നിന്ന് മണിമലയിലേക്ക് യാത്ര തുടരും. സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണ പിള്ള ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വവും കരപ്പെരിയോന്മാരായ പി. സദാശിവൻ പിള്ള, ആർ. ഗോപകുമാർ, കെ. ചന്തു, കെ. അശോകൻ, ആർ. മണിയൻ, കെ. ചന്ദ്രകുമാർ എന്നിവർ സഹകാർമ്മികത്വവും വഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.