ലണ്ടൻ: ഇംഗ്ലണ്ടിന്റെ പ്രതിരോധതാരം കെയ്റൺ ട്രിപ്പിയറെ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് സ്വന്തമാക്കി ഇംഗ്ളീഷ് ക്ളബ് ന്യൂകാസിൽ യുണൈറ്റഡ്.
സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മന്റ് ഫണ്ട് ഏറ്റെടുത്ത ശേഷം ന്യൂകാസിൽ ടീമിലെത്തിക്കുന്ന ആദ്യ താരമാണ് ട്രിപ്പിയർ. നിലവിൽ ന്യൂകാസിൽ ലോകത്തെ ഏറ്റവും സമ്പന്നമായ ടീമാണ്. വരുന്ന സീസണിൽ വലിയ താരങ്ങളെ കൊണ്ടുവന്ന് ന്യൂകാസിലിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കാണ് സൗദി ഗ്രൂപ്പിന്റെ ശ്രമം. 19 മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടിയ ടീം പോയിന്റ് പട്ടികയിൽ ഇപ്പോൾ 19-ാം സ്ഥാനത്താണ്.
31 കാരനായ ട്രിപ്പിയറെ 16 മില്യൺ ഡോളർ (ഏകദേശം 118 കോടി രൂപ) മുടക്കിയാണ് ന്യൂകാസിൽ സ്വന്തമാക്കിയത്. ടോട്ടനത്തിന്റെ താരമായിരുന്ന ട്രിപ്പിയർ പിന്നീട് അത്ലറ്റിക്കോയിലേക്ക് ചേക്കേറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |