SignIn
Kerala Kaumudi Online
Thursday, 25 April 2024 10.29 AM IST

യുവകലാസാഹിതി സംസ്ഥാന ക്യാമ്പ് ഇന്നും നാളെയും

yuvakalaa-sahithi

പാലക്കാട്: യുവകലാസാഹിതി സംസ്ഥാനസാംസ്‌കാരിക പ്രവർത്തക ക്യാമ്പ് ഇന്നും നാളെയുമായി പാലക്കാട് ധോണിഫാമിൽ (പി.ടി.ഭാസ്‌കരപ്പണിക്കർ നഗറിൽ) നടക്കും. ഇന്ന് രാവിലെ പത്തിന് വയലാർ അവാർഡ് ജേതാവ് കെ.വി.മോഹൻകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ടി.യു.ജോൺസൺ, ഭാരതി തമ്പുരാട്ടി, പി.ബാലചന്ദ്രൻ എം.എൽ.എ, ടി.വി.ബാലൻ, ചേർത്തല ജയൻ, ഇ.എം.സതീശൻ, റഷീദ് കുമരംപുത്തൂർ എന്നിവർ പങ്കെടുക്കും. വൈകീട്ട് നാലിന് ഒലവക്കോട് ജംഗ്ഷനിൽ (വയലാർ രാമവർമ്മ നഗറിൽ) കവിയരങ്ങ് നടക്കും. ബാബു പാക്കനാർ, രാധാകൃഷ്ണൻ പെരുമ്പള, ഷാജി ഇടപ്പള്ളി, രാജുകൃഷ്ണൻ എന്നിവർ പങ്കെടുക്കും. അഞ്ചിന് സാംസ്‌കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. വത്സൻ വാതശ്ശേരി അദ്ധ്യക്ഷത വഹിക്കും.
ഒമ്പതിന് രാവിലെ ധോണിഫാമിൽ സ്‌നേഹാദര സമ്മേളനം കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. എസ്.അജയൻ, ശാരദാമോഹൻ എന്നിവർ പങ്കെടുക്കും. കെ.പി.എസ്.പയ്യനെടം, ഗീതാനസീർ, ജി.ജി.കെ.ഫിലിപ്പ്, കെ.ബിനു, മതിരാ ബാലചന്ദ്രൻ, ലക്മി മംഗലത്ത്, ബാബുപാക്കനാർ, ഷാജി ഇടപ്പള്ളി, സി.എം.കേശവൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. വൈകിട്ട് മൂന്നിന് സമാപന സമ്മേളനം സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, YUVAKALAA SAHITHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.