SignIn
Kerala Kaumudi Online
Thursday, 25 April 2024 3.30 AM IST

റെയിൽവേ വികസനം തമിഴ്‌നാട്ടിൽ നടപ്പാക്കും, കേരളത്തിൽ തരികിട

p

തിരുവനന്തപുരം: റെയിൽവേയുടെ വികസന പദ്ധതികൾ കേരളത്തെ പാടേ അവഗണിച്ച് തമിഴ്നാട്ടിൽ പന്തലിക്കുന്നു. കേരളത്തിന് അനുവദിച്ച തുക പേരിനുവേണ്ടി ചെലവഴിക്കുകയും തമിഴ്നാടിന് അനുവദിച്ച തുക പരമാവധി വിനിയോഗിക്കുകയും ചെയ്യുന്ന തന്ത്രത്തിൽ കുടുങ്ങി മുരടിച്ചത് നിരവധി പദ്ധതികൾ. കേരളത്തിന് കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ച 871കോടി രൂപയിൽ പത്ത് ശതമാനം പോലും വിനിയോഗിച്ചില്ല. തമിഴ്നാടിന് അനുവദിച്ച 2972 കോടിയിൽ 70 ശതമാനം വിനിയോഗിച്ചു.

വൈദ്യുതീകരണം, സുരക്ഷ, പാതയിരട്ടിപ്പിക്കൽ, ഗേജ് കൺവേർഷൻ, മൂന്നാം ലൈൻ നിർമ്മാണം തുടങ്ങിയ പദ്ധതികളെല്ലാം ഈ ദുർവിധി നേരിടുന്നു.

സ്ഥലമേറ്റെടുത്ത് നൽകിയാൽ 86.5കിലോമീറ്റർ തിരുവനന്തപുരം - കന്യാകുമാരി പാതയും 69 കിലോമീറ്റർ എറണാകുളം - അമ്പലപ്പുഴ പാതയും 2024ൽ പൂർത്തിയാക്കുന്നത് ആലോചിക്കാമെന്നാണ് റെയിൽവേ പറയുന്നത്. എന്നാൽ, സ്ഥലമേറ്റെടുത്ത് നൽകിയ ഏറ്റുമാനൂർ - ചിങ്ങവനം പാതയിരട്ടിപ്പ് പൂർത്തിയാക്കിട്ടില്ല. ഇൗ വർഷം മാർച്ചിൽ പൂർത്തിയാക്കുമെന്നാണ് പുതിയ ഉറപ്പ്. 16.5കിലോമീറ്റർ വരുന്ന ഇൗ ഭാഗം പൂർത്തിയാക്കിയാൽ എറണാകുളം - കോട്ടയം - തിരുവനന്തപുരം പാത പൂർണമായും ഡബിൾ ലൈനാകും. ഗതാഗതം കുറേക്കൂടി വേഗത്തിലാകും. കൂടുതൽ ട്രെയിനുകൾ ഓടിക്കാം. 114കിലോമീറ്റർ വരുന്ന ഇൗ പാതയിരട്ടിപ്പ് തുടങ്ങിയത് 2003ലാണ്. പത്തു വർഷം മുമ്പ് പ്രഖ്യാപിച്ച നേമം വികസന പദ്ധതിക്ക് സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടും യാതൊരു അനക്കവുമില്ല.

18 കി.മീറ്ററിൽ ഒതുങ്ങി കേരളം

(പുതിയ വികസന റിപ്പോർട്ട്

പ്രകാരം നടപ്പാക്കിയത്)

165 കി.മീ: പാതയിരട്ടിപ്പ്

(തമിഴ്നാട്ടിൽ മാത്രം)

18 കി.മീ: പാതയിരട്ടിപ്പ്

(അമ്പലപ്പുഴ -ഹരിപ്പാട് )

58 കി.മീ:ഗേജ് കൺവേർഷൻ

(മധുര - ആണ്ടിപ്പെട്ടി.

തമിഴ്നാട്ടിൽ മാത്രം)

30കി.മീ: മൂന്നാം ലൈൻ

(താംബരം - ചെങ്കൽപേട്ട്.

തമിഴ്നാട്ടിൽ മാത്രം)

241കി.മീ:വൈദ്യുതീകരണം

(തമിഴ്നാട്ടിൽ മാത്രം)

22കി.മീ:വൈദ്യുതീകരണം

(കർണാടകത്തിലെ മംഗലാപുരം - പനവൂർ)

1:സിഗ്നൽ നവീകരണം

(തമിഴ്നാട്ടിലെ ആരക്കോണം മാത്രം)

................................................

8799 കോടി:

പതിനഞ്ച് വർഷത്തിനിടെ

കേരളത്തിന് അനുവദിച്ചത്

...............................................

മുടങ്ങിയ 10 പദ്ധതികളിൽ

10 വർഷമായ നേമവും

1. എറണാകുളം - ആലപ്പുഴ - കായംകുളം പാതയിരട്ടിപ്പിക്കൽ (2004) 2. എറണാകുളം - കോട്ടയം -കായംകുളം പാതയിരട്ടിപ്പിക്കൽ (2007) 3. തിരുവനന്തപുരം - കന്യാകുമാരി പാതയിരട്ടിപ്പിക്കൽ (2017) 4. കൊച്ചുവേളി സ്റ്റേഷൻ വികസനം (2006) 5. നേമം റെയിൽവേ വികസനം (2011) 6. ഷൊർണൂർ ട്രയാങ്കിൾ സ്റ്റേഷൻ (2011) 7. ശബരി റെയിൽ പാത (1998) 8. ഗുരുവായൂർ - തിരുനാവായ പാത (1999) 9. എറണാകുളം - ഷൊർണൂർ മൂന്നാം ലൈൻ (2002) 10. തിരുവനന്തപുരം - ചെങ്ങന്നൂർ ഒാട്ടോമാറ്റിക് സിഗ്നൽ ആൻഡ് സബർബൻ റെയിൽ കോറിഡോർ (2013)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAILWAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.