SignIn
Kerala Kaumudi Online
Thursday, 28 March 2024 11.47 PM IST

കുട്ടി വാക്‌സിൻ ലക്ഷം കവിഞ്ഞു

p

തിരുവനന്തപുരം : സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളിലെ വാക്‌സിനേഷൻ ഒരു ലക്ഷം പിന്നിട്ടു. 1,02,265 കുട്ടികളാണ് ഇതുവരെ വാക്‌സിനെടുത്തതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

,307 ഡോസ് വാക്‌സിൻ നൽകിയ തൃശൂരാണ് മുന്നിൽ. 10,601 പേർക്ക് വാക്‌സിൻ നൽകി ആലപ്പുഴ രണ്ടാം സ്ഥാനത്ത്. 9533 പേർക്ക് വാക്സിൻ നൽകി കണ്ണൂർ മൂന്നാം സ്ഥാനത്ത്. സംസ്ഥാനത്ത് ആകെ 3,18,329 കുട്ടികൾക്ക് വാക്‌സിൻ നൽകി - 21 ശതമാനം.18 വയസിന് മുകളിൽ വാക്‌സിൻ എടുക്കേണ്ട ജനസംഖ്യയുടെ 98.73 ശതമാനത്തിന് (2,63,70,231) ഒരു ഡോസും 81 ശതമാനത്തിന് (2,15,57,419) രണ്ട് ഡോസും നൽകി.

കുട്ടികൾക്ക് 963ഉം 18 വയസ് കഴിഞ്ഞവർക്ക് 679ഉം ഉൾപ്പെടെ 1642 വാക്‌സിനേഷൻ കേന്ദ്രങ്ങളാണുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.