SignIn
Kerala Kaumudi Online
Thursday, 28 March 2024 9.32 PM IST

പാട്ടെഴുത്തിൽ പ്രണയപ്പടവുകൾ കയറി എച്ച്. സലാം എം.എൽ.എ

salam

ആലപ്പുഴ: രാഷ്ട്രീയക്കളരിയിൽ പയറ്റിത്തെളിഞ്ഞ് എം.എൽ.എയായെങ്കിലും, മനസിൽ ഒളിഞ്ഞുകിടന്ന പ്രണയം ഒടുവിൽ സിനിമാ ഗാനമായി പിറവിയെടുത്തു. അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാമിന്റെ, സിനിമാ ഗാനരചയിതാവായുള്ള പുതിയ ചുവടുവയ്പാണിത്.

എ.എം മൂവീസിന്റെ ബാനറിൽ എം.ഡി. സിബിലാൽ നിർമ്മിക്കുന്ന 'ആറാട്ട് മുണ്ടൻ" എന്ന ചിത്രത്തിനാണ് പ്രണയഗാനം എഴുതിയത്. പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റേതാണ് സംഗീതം . ഇതേ സിനിമയ്ക്കുള്ള വിപ്ലവ ഗാനത്തിന്റെ പണിപ്പുരയിലാണിപ്പോൾ. നടി ലക്ഷ്മിപ്രിയയാണ് തിരക്കഥ ഒരുക്കുന്നത്. നടിയുടെ ഭർത്താവ് പി. ജയദേവാണ് സംവിധായകൻ.

അതിരാവിലെ എഴുന്നേറ്റ് രണ്ടു ദിവസം കൊണ്ടാണ് ആദ്യഗാനം പൂർത്തിയാക്കിയത്. സുഹൃത്തായ അമ്പലപ്പുഴ രാജേഷിന്റെ അഭ്യർത്ഥന പ്രകാരമാണ് സിനിമയിലെ പാട്ടെഴുത്ത് പരീക്ഷിച്ചത്. കന്നിയങ്കത്തിൽ നിയമസഭയിലെത്തിയ നേതാവ് സിനിമയിലും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. പിന്തുണയുമായി ഭാര്യ നിഷാത്ത്, മക്കളായ റോഷൻ, റിയാന എന്നിവരും ഒപ്പമുണ്ട്.

5.7 ലക്ഷം കാണികൾ

മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച അഭിമന്യൂവിനെ കുറിച്ച് എച്ച്. സലാം എഴുതിയ 'പത്മവ്യൂഹത്തിലെ അഭിമന്യൂ" എന്ന കവിത ആസ്വാദക മനസുകളിൽ ഇടം നേടിയിരുന്നു. 5.7 ലക്ഷം പേരാണ് ഇത് കണ്ടത്'.

'സ്കൂൾ തലം മുതൽ കവിതകൾ എഴുതിയിരുന്നു. മത്സരങ്ങളിൽ പങ്കെടുത്തിരുന്നില്ല. സ്വന്തമായി പാടും. സിനിമയിലേക്ക് ആദ്യ ചുവടുവയ്പ്പാണ്' .

എച്ച്. സലാം എം.എൽ.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: H SALAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.