SignIn
Kerala Kaumudi Online
Saturday, 20 April 2024 2.57 AM IST

വേഗം സുഖം പ്രാപിക്കട്ടെ ! കൊവിഡ് രോഗികൾക്ക് മമതയുടെ സമ്മാനം

mamata-banerjee

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ കൊവിഡ് രോഗികൾക്കായി പഴക്കൂടകളുടെ വിതരണം ആരംഭിച്ച് മമത ബാനർജി സർക്കാർ. ' വേഗം സുഖം പ്രാപിക്കട്ടെ " എന്ന മുഖ്യമന്ത്രിയുടെ സന്ദേശത്തോടൊപ്പമാണ് സർക്കാർ പഴക്കൂടകൾ കൊവിഡ് രോഗികൾക്ക് അയച്ചുകൊടുക്കുന്നത്.

ഇതുവരെ ഏകദേശം 10,000 പഴക്കൂടകൾ തയാറാക്കുകയും കൊൽക്കത്തയിലുടനീളം അവയുടെ വിതരണം ആരംഭിക്കുകയും ചെയ്തു. സന്ദേശത്തിനൊപ്പം പഴക്കൂടകൾ വിതരണം ചെയ്യാനുള്ള ചുമതല കൗൺസിലർമാർക്കാണ് നൽകിയിരിക്കുന്നത്.

ഇവർ കൊവിഡ് രോഗികളുള്ള വീടുകളിലെത്തി ഇവ വിതരണം ചെയ്യുകയാണ്. കൊവിഡ് കേസുകൾ കൂടുതലുള്ള ഇടങ്ങളിൽ പഴക്കൂടകൾ അടങ്ങിയ പാക്കുകൾ വീടുകൾക്കോ കെട്ടിടങ്ങൾക്കോ പുറത്ത് എത്തിക്കുകയും താമസക്കാരെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MAMATA BANERJEE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.