SignIn
Kerala Kaumudi Online
Friday, 19 April 2024 4.34 AM IST

കൊവിഡ് ധനസഹായം

covid

പത്തനംതിട്ട : കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ധനസഹായമായി അനുവദിച്ച തുകയിൽ 3.85 കോടി രൂപ ഇതുവരെ വിതരണം ചെയ്തതായി ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലയിൽ 1046 കൊവിഡ് ധനസഹായ അപേക്ഷകളാണ് ലഭിച്ചത്. 771 അപേക്ഷകർക്ക് ഇതുവരെ ധനസഹായം നൽകി. 31 അപേക്ഷകളിൽ നടപടി ക്രമങ്ങൾ പുരോഗമിച്ചു വരുന്നതായും കളക്ടർ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.ജി. ഗോപകുമാർ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതാ കുമാരി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.