തിരൂർ: തിരുനാവായ പത്താംവാർഡിൽ എ.എം.എൽ.പി സ്കൂളിന് സമീപം സ്ഥാപിക്കാൻ പോവുന്ന മൊബൈൽ ടവറിനെതിരെ പ്രതിഷേധവുമായി തിരുനാവായ 9,10 വാർഡ് ജനകീയ സമിതി രംഗത്ത്. നിലവിൽ വരാൻ പോകുന്ന ടവറിന്റെ 150 മീറ്റർ അടുത്തായി മറ്റൊരു ടവർ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. പുതിയ ടവർ സ്ഥാപിക്കുന്നത് ബന്ധപ്പെട്ടവർ തടയണമെന്നും വാർത്താസമ്മേളനത്തിൽ ജനകീയ സമിതി പ്രസിഡന്റ് സി.എം. മുഹമ്മദ് ഗുരുക്കൾ,സെക്രട്ടറി സിറാജ് പറമ്പിൽ, ട്രഷറർ ടി.പി മൊയ്തീൻ ഹാജി, വാർഡ് മെമ്പർ ഹാരിസ് പറമ്പിൽ, ടി.പി നവാസ്, സി.പി രാജൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |