SignIn
Kerala Kaumudi Online
Thursday, 25 April 2024 2.03 PM IST

ഗുരുസപര്യ നാളെ

guru

പത്തനംതിട്ട : വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തിലുള്ള ഗുരുസപര്യ നാളെ രാവിലെ 9.30 ന് പന്തളം ലയൺസ് ക്ലബ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പന്തളം എൻ. എസ്.എസ് കോളേജ് മുൻ അദ്ധ്യാപകൻ ഡോ. എം.പി. ഉണ്ണികൃഷ്ണന് പണ്ഡിതരത്‌നം ബഹുമതി നൽകി ആദരിക്കും. മികച്ച സംസ്‌കൃത അദ്ധ്യാപകനുള്ള ശർമാജി പുരസ്‌കാരം അകവൂർ എച്ച്. എസ് അദ്ധ്യാപകൻ ഡോ. പി.കെ.ശങ്കരനാരായണന് സമ്മാനിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.സംസ്ഥാന അദ്ധ്യക്ഷൻ ഡോ.പി.കെ.മാധവൻ അദ്ധ്യക്ഷത വഹിക്കും. ഉജ്ജയിനി മഹർഷി പാണിനി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ജി. വിജയകുമാർ മുഖ്യാതിഥിയായിരിക്കും. ശ്രീശദേവ പൂജാരി മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ വി.ജെ. ശ്രീകുമാർ ,കലഞ്ഞൂർ അശോകൻ, വി. ശ്രീകുമാർ, വിനീത് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.