മലപ്പുറം : പുതുവർഷം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വൻകുതിപ്പിന് ലക്ഷ്യമിട്ട് മലപ്പുറം ഡി.ടി.പി.സി. നിലവിലുള്ള ടൂറിസം കേന്ദ്രങ്ങളെ വിപുലീകരിക്കാനും പുതിയ പദ്ധതികൾ നടപ്പാക്കാനുമാണ് ഡി.ടി.പി.സി ലക്ഷ്യമിടുന്നത്. ഇതിനായി ഈ വർഷം മുതൽ കൂടുതൽ പഠനങ്ങൾ നടത്തും. ജില്ലയിൽ താമസിക്കുന്നപൊന്നാനിയിലെ ബിയ്യം കായലിൽ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സർവ്വേ നടപടികളടക്കം ഉടൻ പൂർത്തീകരിക്കും. ഹൗസ് ബോട്ടിംഗ്, കയാക്കിംഗ്, ഫിഷിംഗ് എന്നിവയ്ക്കുള്ള സൗകര്യങ്ങളൊരുക്കുന്ന പദ്ധതിയാണ് ബിയ്യം കായൽ കേന്ദ്രീകരിച്ച് നടപ്പാക്കുക.
ലക്ഷ്യമിടുന്ന പദ്ധതികൾ
ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ടൂറിസവുമായി ബന്ധപ്പെട്ട വിവരാന്വേഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നതാണ് ആദ്യഘട്ടത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത്.
ആഢ്യൻപാറ, കടലുണ്ടി, പൊന്നാനി, കക്കാടംപോയിൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പക്ഷിനിരീക്ഷണം , സൈക്കിൾ സഞ്ചാരം, വിവിധ സാഹസിക ഇനങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് ഈ വർഷം ലക്ഷ്യമിടുന്നത്.
കോട്ടക്കുന്ന് കേന്ദ്രീകരിച്ച് മലപ്പുറത്തിന്റെ ചരിത്രം മനസിലാക്കാൻ ഉതകുന്ന തരത്തിലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും.
ബിസിനസ് മീറ്റിംഗുകളും അനുബന്ധമായുള്ള ടൂറിസവും കൂടുതലായി ജില്ലയിലേക്കെത്തിക്കും . കോളേജുകളിലെ ടൂറിസം ക്ലബ്ബുകൾക്ക് കൂടുതൽ ഊർജം പകരുന്ന പരിപാടികൾ സംഘടിപ്പിക്കും.
മലപ്പുറം ജില്ലയുടെ ചരിത്രങ്ങളടക്കം മനസിലാക്കാവുന്ന സംവിധാനങ്ങളാണ് ലക്ഷ്യമിടുന്നത്. പദ്ധതികൾ കൊണ്ടു വരുന്നതിനായി കൂടുതൽ പഠനങ്ങൾ നടത്തും. ടൂറിസത്തിന് കൂടുതൽ ഉണർവ് നൽകാനുള്ള പദ്ധതികൾ ആലോചിക്കുന്നതിൽ ടൂറിസം മന്ത്രി റിയാസ് പൂർണ്ണ പിന്തുണ നൽകുന്നുമുണ്ട്.
വിപിൻ ചന്ദ്ര
മലപ്പുറം ഡി.ടി.പി.സി
സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |