കോഴിക്കോട്: കേന്ദ്രമന്ത്രി വി.മുരളീധരന് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവിലേക്ക് ഔദ്യോഗിക പരിപാടികൾക്ക് പുറപ്പെടും മുൻപ് നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല.
രോഗബാധയെ തുടർന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ഇതിനിടെ രാജ്യത്ത് കൊവിഡ് നിരക്കിൽ കുത്തനെ വർദ്ധനവുണ്ടാവുന്നതിനാൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഒരുങ്ങണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |