SignIn
Kerala Kaumudi Online
Thursday, 25 April 2024 7.10 PM IST

കഞ്ചിക്കോട്ടെ സെൻട്രൽ വെയർ ഹൗസിംഗ് കോർപറേഷൻ ഗോഡൗൺ സന്ദർശിച്ച് മന്ത്രി

anil
കഞ്ചിക്കോട്ടെ സെൻട്രൽ വെയർ ഹൗസിംഗ് കോർപറേഷന്റെ ഗോഡൗണിലെത്തിയ മന്ത്രി അഡ്വ. ജി.ആർ. അനിൽ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം

കഞ്ചിക്കോട്: കഞ്ചിക്കോട്ടെ സെൻട്രൽ വെയർ ഹൗസിംഗ് കോർപറേഷന്റെ ഗോഡൗൺ ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ. അനിൽ സന്ദർശിച്ചു. താലൂക്കിലെ റേഷൻ കടകൾക്ക് ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച് വിതരണം ചെയ്യുന്ന ഗോഡൗണിലെ സംഭരണ കേന്ദ്രങ്ങൾ മന്ത്രി നടന്നുകണ്ടു.
ഭക്ഷ്യവസ്തുക്കളുടെ വിതരണവും ശേഖരണവും സംബന്ധിച്ച് ഉദ്യോഗസ്ഥർ മന്ത്രിയോട് വിശദീകരിച്ചു. എഫ്.സി.ഐയിലെ ഉദ്യോഗസ്ഥന്മാരും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും എഫ്.സി.ഐയുടെ ഗോഡൗണുകളിൽ നേരിട്ട് പരിശോധിച്ചു മാത്രമേ സാധനങ്ങൾ സ്വീകരിക്കൂ എന്ന ധാരണ നിലവിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരം ഇല്ലാത്ത ചാക്കിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നത് ഉത്പന്നങ്ങളെ ബാധിക്കും എന്നതിനാൽ ഇക്കാര്യം എഫ്.സി.ഐയുടെ ശ്രദ്ധയിൽപ്പെടുത്താൻ റീജിയണൽ മനേജരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചെറിയ ലാഭം നോക്കി ഗുണനിലവാരമില്ലാത്ത
ചാക്ക് ഉപയോഗിക്കുന്നതിനാൽ നല്ല ഉത്പന്നം നശിക്കുന്നത് പരിഹരിക്കാനുള്ള ഇടപെടൽ നടത്തും. താലൂക്കിലെ 166ഓളം റേഷൻ കടകളിലേക്ക് ഉത്പന്നങ്ങൾ നൽകുന്ന കഞ്ചിക്കോട്ടെ സെൻട്രൽ വെയർ ഹൗസിംഗ് കോർപറേഷന്റെ ഗോഡൗണിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് ഡി.എസ്.ഒ വി.കെ. ശശീധരൻ, റീജിയണൽ മനേജർ ശിവകാമിയമ്മാൾ, ചിറ്റൂർ പാലക്കാട് ടി.എസ്.ഒമാരായ എ.എസ്. ബീന, പി. സുരേഷ്, ഡിപ്പോ മനേജർ ജി.സുമ, അസിസ്റ്റൻഡ് റീജിയണൽ മനേജർ ഷഫീർ, ഓഫീസർ ഇൻ ചാർജ്ജ് ടി.എൻ. മനോജ് തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.