ഇ-കോമേഴ്സ് സംവിധാനം നടപ്പാക്കും
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം ഏറെ മെച്ചപ്പെട്ടെന്നും ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് സൂചിക 44.85ൽ നിന്നും 85ലേക്ക് ഉയർന്നത് ഇതിന് തെളിവാണെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. 2019നെ അപേക്ഷിച്ച് 2021ൽ ഇത്തരമൊരു പുരോഗതി കൈവരിച്ച രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. വ്യവസായവകുപ്പിന് കീഴിലെ പദ്ധതികളും പ്രവർത്തനങ്ങളും നിരീക്ഷിക്കാനുള്ള കേന്ദ്രീകൃത ഓൺലൈൻ മോണിറ്ററിംഗ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വകുപ്പിന് കീഴിലെ സ്ഥാപനങ്ങളുടെ ഉത്പന്ന വിപണനത്തിനായി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ ഇ-കോമേഴ്സ് സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി.രാജമാണിക്യം, വ്യവസായ ഡയറക്ടർ എസ്.ഹരികിഷോർ, കയർ വികസന ഡയറക്ടർ വി.ആർ.വിനോദ്, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, റിയാബ് മെമ്പർ സെക്രട്ടറി കെ.പദ്മകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |