കോട്ടയം: നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതി നീതുരാജിനെ (33) 21 വരെ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ്റ്റ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. തെളിവെടുപ്പിനായി പൊലീസ് ചൊവ്വാഴ്ച കസ്റ്റഡി അപേക്ഷ നൽകും. കുട്ടിയെ തട്ടിയെടുത്ത കേസിൽ നീതു മാത്രമാണ് പ്രതി. നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷ പൊലീസ് കസ്റ്റഡിയിലാണ്. നീതുവിന്റെ എട്ടു വയസുള്ള മകനെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് പോക്സോ കേസ്, പണം തട്ടിയതിനും ഇയാൾക്കെതിരെ കേസുണ്ട്. കൂടുതലന്വേഷണത്തിനായി ഇയാളെ ഇന്ന് കളമശേരി പൊലീസിന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |